/sathyam/media/media_files/jmn6wqF6n6IjWvtAjf8K.jpg)
ബെംഗളൂരു: പാര്‍പ്പിട സമുച്ചയത്തിന്റെ ടെറസില്‍ നിന്ന് സോപ്പില്‍ ചവിട്ടി കാല്‍വഴുതി താഴേക്ക് വീണ യുവതിക്ക് ഗുരുതരപരിക്ക്. കര്‍ണാടകയിലെ കനക നഗറിലാണ് സംഭവം.
താഴേക്ക് വീണ ഭാര്യയെ കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. റുബായ് എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവര്‍ വിക്ടോറിയ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
യുവകി വീഴുന്ന ദൃശ്യം വൈറലായിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയായിരുന്ന റുബായ് അബദ്ധത്തില്‍ സോപ്പില്‍ ചവിട്ടി തെന്നുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയുടെ കൈകളില്‍ പിടിച്ച് തൂക്കി തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും മുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ യുവതിയെ രക്ഷിക്കാന്‍ താഴെ ആള്‍ക്കൂട്ടം സജ്ജമായി നില്‍ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ വീഴ്ചയില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.