New Update
/sathyam/media/media_files/eYkySANuoFzXqbIrd5f2.jpg)
ഹൈദരാബാദ് : മുഹറം ആഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുലിവേഷം കെട്ടി നൃത്തം ചെയ്‌തുകൊണ്ടിരുന്ന ലക്ഷ്‌മൺ ആണ് മരിച്ചത്. യുവാവിന് സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല
Advertisment
മുഹറം ആഘോഷങ്ങൾക്ക് മല്യാല ഗ്രാമത്തിലെ ജഗ്‌തിയാൽ പ്രദേശത്ത് പുലി വേഷം കെട്ടുന്നത് പതിവാണ്.
ആഘോഷങ്ങൾക്കിടയിൽ പുലിവേഷം കെട്ടി നൃത്തം ചെയ്‌തുകൊണ്ടിരുന്ന ലക്ഷ്‌മൺ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
ആംബുലൻസിൽ വച്ച് ജീവനക്കാർ ലക്ഷ്‌മണിന് സിപിആറും നൽകിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.