യുഎസ് വിസ അപേക്ഷകർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി: രണ്ട് പേർ ചെന്നൈയിൽ അറസ്റ്റിൽ

യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തില്‍ വ്യാജ രേഖകള്‍ നേടിയതായി ഭണ്ഡാരിയ സമ്മതിച്ചു.

New Update
2 arrested in Chennai

ചെന്നൈ: യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ രേഖകള്‍ സൃഷ്ടിച്ച രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഒക്ടോബര്‍ 22 ന് യുഎസ് കോണ്‍സുലേറ്റിന് വേണ്ടി ഒരു ഓവര്‍സീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.

ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ആന്‍ഡ് മാനേജ്മെന്റ് നല്‍കിയ ഹോട്ടല്‍ മാനേജ്മെന്റിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും മാരിയട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുള്ള വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റും കാണിച്ച് അജയ് ഭണ്ഡാരിയ എന്ന പ്രതി തൊഴില്‍ വിസയ്ക്ക് അപേക്ഷിച്ചതായി പരാതിയില്‍ പറയുന്നു.

യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തില്‍ വ്യാജ രേഖകള്‍ നേടിയതായി ഭണ്ഡാരിയ സമ്മതിച്ചു.

ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന ഡ്രീം ഫോര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് രേഖകള്‍ വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയതായും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.

 

 

 

Advertisment