/sathyam/media/media_files/vPWGotzaqadoy8WnMbgH.jpg)
ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 37ആയി. വിഷ മദ്യം കഴിച്ച 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 18 പേരെ പുതുച്ചേരിയിലെ ജിപ്മറിലേക്കും ആറുപേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കും ആശുപത്രിയിലേക്കും മാറ്റി. ഇവരില്‍ പലരും കരുണാപുരം മേഖലയില്‍ നിന്നുള്ളവരാണ്.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണങ്ങള്‍ വിഷ മദ്യത്തിന്റെ ഉപഭോഗം മൂലമാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
അവര്‍ എന്താണ് കഴിച്ചതെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നുണ്. മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരില്‍ ചിലരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകളില്‍ നിന്ന് വാങ്ങാതെ സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്ത മദ്യം കഴിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ വിഷാംശമുള്ള മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.