New Update
/sathyam/media/media_files/vtZMDgr8sh51zBAlo5yf.jpg)
ചെന്നൈ: രേഖകളില്ലാതെ കടത്തിയ 3.90 കോടി രൂപയുമായി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താബരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലിയില്‍ നിന്ന് എഗ്‌മോര്‍ പോകുന്ന ട്രെയിനില്‍ നിന്നാണ് സതീഷ്, നവീന്‍, പെരുമാള്‍ എന്നിവര്‍ പിടിയില്‍ ആയത്.
Advertisment
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ആറ് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം.
ബിജെപി സ്ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണമാണ് പണം കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.
അറസ്റ്റിലായവര്‍ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണ്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.