ചെന്നൈ: വനിതാ ഹോസ്റ്റലില്‍ തീപിടിത്തമുണ്ടായി രണ്ട് പേര്‍ മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ മധുരയിലെ പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.