യുവതിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ബോധരഹിതയായപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് ഭീഷണി; സിനിമാ  നിര്‍മാതാവ് അറസ്റ്റില്‍

കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30)യാണ് അറസ്റ്റിലായത്.

New Update
447

ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30)യാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയിലാണ് അറസ്റ്റ്.  കീഴ് അയനമ്പാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബറില്‍ യുവതി അലിയുടെ ഓഫീസില്‍ ജോലിക്കെത്തുകയും പരിചയപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. 

Advertisment

എന്നാല്‍, യുവതി ഇതിനെ എതിര്‍ത്തു. ഒരു ദിവസം ഓഫീസില്‍ നടന്ന പാര്‍ട്ടിയില്‍ വെച്ച് ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. യുവതി ബോധരഹിതയായതോടെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി തുടര്‍ന്നും ഇയാള്‍ പീഡിപ്പിച്ചു. 

ഒടുവില്‍ യുവതി ഗര്‍ഭിണിയായി. തുടര്‍ന്ന് ഇയാള്‍ വൈറ്റമിന്‍ ഗുളികയെന്ന വ്യാജേന യുവതിക്ക് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക നല്‍കി. സംഭവം പുറത്തറിഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതോടെ യുവതി പോലീസില്‍ നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment