ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്കിൽ അഭ്യാസപ്രകടനം; വണ്ടി ഓടിക്കുന്നതിനിടെ പല ആംഗിളില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സംഭവം തമിഴ്‌നാട്ടില്‍

New Update
G

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിവിധ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച 19കാരന്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

Advertisment

ഹെല്‍മെറ്റ് പോലും ധരിക്കാതെ വണ്ടി ഓടിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം.

ഗുഡുവാഞ്ചേരി സ്വദേശിയായ വിക്കിയാണ് മരിച്ചത്. വണ്ടല്ലൂര്‍ മിഞ്ചൂര്‍ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ യുവാവിന്റെ തല സമീപത്തെ വൈദ്യുതി തൂണിലിടിച്ച് സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. 

Advertisment