ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. സേലത്ത് നിന്ന് ചെന്നൈക്ക് കുടുംബവുമായി മടങ്ങുമ്പോൾ, കല്ലക്കുറിച്ചിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
എതിരെ വന്ന ബൈക്ക് റോഡരികിലെ ബാരിക്കേഡിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
നടൻ ജീവയ്ക്കും കുടുംബാംഗങ്ങൾക്കും നേരിയ പരിക്കുകൾ മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.