സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്, ആശുപത്രിയിൽ; 'സൂര്യ 44'ന്റെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവച്ചു

New Update
R

ചെന്നൈ: 'സൂര്യ 44' സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

കുറച്ചുദിവസം ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവച്ചു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ തുടങ്ങിയത്.

Advertisment