Advertisment

2026ല്‍ ഡിഎംകെ മാത്രമേ വിജയിക്കൂ: എംകെ സ്റ്റാലിന് പിന്നാലെ വിജയ്ക്കും ടിവികെയ്ക്കും മുന്നറിയിപ്പ് നല്‍കി ഉദയനിധി

തമിഴ്നാട്ടിലെ നേതാക്കള്‍, പ്രത്യേകിച്ച് ഡിഎംകെയില്‍ നിന്നുള്ളവര്‍ വിജയ്യുടെ പ്രസംഗത്തിനു മറുപടി നല്‍കി രംഗത്തെത്തുന്നുണ്ട്.

New Update
After MK Stalin, Udhayanidhi warns Vijay

ചെന്നൈ: 2026ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മാത്രമേ സംസ്ഥാനത്ത് വിജയിക്കൂ എന്ന് വിജയ്ക്ക് പരോക്ഷമായി മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

Advertisment

വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ വിജയ് തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തിയിരുന്നു. അതില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെയും (ഡിഎംകെ) ബിജെപിയെയും പേരെടുത്തു പറയാതെ തന്നെ വിമര്‍ശിച്ചിരുന്നു.

അന്നുമുതല്‍, തമിഴ്നാട്ടിലെ നേതാക്കള്‍, പ്രത്യേകിച്ച് ഡിഎംകെയില്‍ നിന്നുള്ളവര്‍ വിജയ്യുടെ പ്രസംഗത്തിനു മറുപടി നല്‍കി രംഗത്തെത്തുന്നുണ്ട്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ എതിര്‍ക്കാന്‍ തീരുമാനിച്ചാലും അവര്‍ ഏത് സഖ്യമുണ്ടാക്കിയാലും ഇവിടെ ഡിഎംകെ മാത്രമെ വിജയിക്കുവെന്ന് ഉദയനിധി പറഞ്ഞു.

Advertisment