റോഡരികില്‍ കിടന്നുറങ്ങിയ 22കാരനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകള്‍ കാറിടിച്ച് കൊലപ്പെടുത്തി

സൂര്യയെ വാഹനമിടിച്ച ശേഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആംബുലന്‍സിനെ വിവരമറിയിച്ചു. എന്നാല്‍ ആളുകള്‍ കൂടിയതോടെ ഇരുവരും കാറുമായി കടന്നുകളഞ്ഞിരുന്നു.

New Update
mp Untitledeu.jpg

ചെന്നൈ: ചെന്നൈയില്‍ നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന 22 കാരന്‍ കാറിടിച്ച് മരിച്ചു. സൂര്യയാണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങിയ യുവാവ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകള്‍ ഓടിച്ച കാറിടിച്ചാണ് മരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബീദ മസ്താന്‍ റാവുവിന്റെ മകളാണ് കാറോടിച്ചിരുന്നത്.  

Advertisment

സംഭവത്തില്‍ എംപിയുടെ മകള്‍ മാധുരിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ചെന്നൈ ബസന്ത് നഗര്‍ ഊരൂര്‍ കുപ്പം സ്വദേശിയാണ് കൊല്ലപ്പെട്ട സൂര്യ. ബസന്ത് നഗറില്‍ പെയിന്ററായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

സംഭവം നടന്ന ദിവസം രാത്രി ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഇയാള്‍ വീടുവിട്ടിറങ്ങി വരദാചാരി റോഡിലെ നടപ്പാതയില്‍ കിടക്കുമ്പോഴാണ് അപകടമുണ്ടായത്.

സൂര്യയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ വനിത തെരച്ചില്‍ നടത്തുന്നതിനിടെ ഇയാളെ നടപ്പാതയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് അപകടം നടന്നത്.

സൂര്യയെ വാഹനമിടിച്ച ശേഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആംബുലന്‍സിനെ വിവരമറിയിച്ചു. എന്നാല്‍ ആളുകള്‍ കൂടിയതോടെ ഇരുവരും കാറുമായി കടന്നുകളഞ്ഞിരുന്നു.

Advertisment