മോക്ഷം ലഭിക്കാൻ 50കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വാമി ദക്ഷൻ അറസ്റ്റിൽ, സംഭവം ചെന്നൈയിൽ

New Update
G

ചെന്നൈ: ചെന്നൈയിൽ 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

Advertisment

കൊല നടത്തിയ സ്വാമി ദക്ഷൻ അലമേലുവിന്റെ അയൽവാസി കൂടിയാണ്. തിരുവണ്ണാമല ക്ഷേത്രദര്‍ശനത്തിന് ശേഷം തന്റെ ശിഷ്യയും അയൽവാസിയുമായ സ്ത്രീയെ ദക്ഷൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

അതേസമയം തനിക്ക് മോക്ഷം ലഭിക്കാൻ വേണ്ടി തിരുവണ്ണാമലയിൽ വെച്ച് തന്നെ കൊലപ്പെടുത്തണമെന്ന് അലമേലും ആവശ്യപ്പെട്ടിരുന്നതായി ദക്ഷൻ പൊലീസിന് മൊഴി നൽകി.

ഭർത്താവ് മരിക്കുകയും, വിവാഹശേഷം മക്കൾ മാറി താമസിക്കുകയും ചെയ്തതോടെ അലമേലും വീട്ടിൽ ഒറ്റക്കായി. ഇതോടെ ഇവർ ദക്ഷനുമായി അടുത്തു. പിന്നീട് ഇയാൾക്കൊപ്പം ചേർന്ന് പ്രാർത്ഥനകളും പൂജകളും നടത്തി ജീവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ദക്ഷനൊപ്പം അലമേലു തീർത്ഥാടനത്തിനായി തിരുവണ്ണാമലയിൽ എത്തി. കൊലപാതകം നടത്തിയശേഷം സ്ത്രീയുടെ മൃതദേഹം തടാകത്തിന്റെ കരയിൽ ഉപേക്ഷിച്ച് ദക്ഷൻ രക്ഷപെട്ടു, പൊലീസ് പറയുന്നു. സംഭവ വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.

 

Advertisment