New Update
/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്. മയിലാടുതുറൈ ജില്ലയിലാണ് സംഭവം.
Advertisment
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.