തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

New Update
bonda

ചെന്നൈ; തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നലെ ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 60 വയസ് ആയിരുന്നു ബോണ്ടാ മണിയ്ക്ക്. മൃതദേഹം പൊതുദർശനത്തിനായി പൊഴിച്ചാലൂരിലെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment

അഞ്ച് മണിക്ക് ക്രോംപേട്ടിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടക്കും. ഭാര്യ മാലതി, ഒരു മകനും ഒരു മകളുമുണ്ട്. ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനൂതൻ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം ചെറിയ വേഷങ്ങളിൽ തിളങ്ങിയ നടൻ ഹാസ്യ റോളുകളിലൂടെയണ് പ്രശസ്തനാകുന്നത്. സുന്ദര ട്രാവൽസ്, മറുദമല, വിന്നർ, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി. 2019ൽ പുറത്തിറങ്ങിയ 'തനിമൈ' എന്ന ചിത്രത്തിലാണ് ബോണ്ട മണി അവസാനം അഭിനയിച്ചത്.

Advertisment