ചെന്നൈ: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്ട്രോംഗിനെ വെട്ടിക്കൊലപ്പെടുത്തി. ആറംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് സമീപമായിരുന്നു സംഭവം.
അഭിഭാഷകനും ചെന്നൈ കോര്പ്പറേഷന് മുന്‍ കൗണ്‍സിലറുമായിരുന്നു. ഗുരുതമരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി.