Advertisment

ആംസ്‌ട്രോങ്ങിന് നീതി കിട്ടണം; മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബിഎസ്‌പി പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ക്രമസമാധാനവും സുരക്ഷയും തകര്‍ന്നിരിക്കുന്നുവെന്നും ഇതിന് ഉത്തരവാദിയായ എം കെ സ്റ്റാലിന്‍ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആശുപത്രി പരിസരം സംഘര്‍ഷഭരിതമാണ്. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

New Update
neelUntitledci

ചെന്നൈ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ രംഗത്ത്. 

Advertisment

ആംസ്ട്രോങ്ങിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് പേരാമ്പൂരിലെ അദ്ദേഹത്തിന്‍റെ വീടിന് സമീപം വച്ചാണ് ഒരുസംഘം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രതിഷേധക്കാര്‍ സര്‍ക്കാരില്‍ അതൃപ്‌തി അറിയിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിഎസ്‌പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാനവും സുരക്ഷയും തകര്‍ന്നിരിക്കുന്നുവെന്നും ഇതിന് ഉത്തരവാദിയായ എം കെ സ്റ്റാലിന്‍ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആശുപത്രി പരിസരം സംഘര്‍ഷഭരിതമാണ്. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിരവധി സംഘങ്ങളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ചെന്നൈപ്രതികളെന്ന് സംശയിക്കുന്ന എട്ടുപേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. ഇതൊരു പ്രാഥമിക അന്വേഷണം മാത്രമാണെന്ന് അഡിഷണല്‍ കമ്മിഷണര്‍ അസ്‌ര ഗാര്‍ഗ് പറഞ്ഞു.

Advertisment