Advertisment

രാത്രിയില്‍ ഫോര്‍മുല 4 സ്ട്രീറ്റ് റേസ് നടത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ നഗരമാകാന്‍ ചെന്നൈ, ചെന്നൈ തെരുവില്‍ നാളെ കൊടുങ്കാറ്റ് വീശും; ഫോര്‍മുല 4 കാറോട്ട മത്സരം നാളെ മുതല്‍

രാത്രിയിൽ ഫോർമുല 4 സ്ട്രീറ്റ് റേസ് നടത്തുന്ന ആദ്യ ദക്ഷിണേഷ്യൻ നഗരമായി ഇതോടെ ചെന്നൈ മാറും.

New Update
Car Race in Chennai

ചെന്നൈ: ചെന്നൈ തെരുവുകളെ ആവേശം കൊള്ളിക്കാന്‍ സെപ്റ്റംബർ 1 ന് കാര്‍ റേസ് നടക്കും. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും ചെന്നൈ ഫോർമുല 4 റേസിങ് സർക്യൂട്ടും ഇന്ത്യൻ റേസിങ് ലീഗ് ചേര്‍ന്നാണ് കാർ റേസ് സംഘടിപ്പിക്കുന്നത്.

Advertisment

രാത്രിയിൽ ഫോർമുല 4 സ്ട്രീറ്റ് റേസ് നടത്തുന്ന ആദ്യ ദക്ഷിണേഷ്യൻ നഗരമായി ഇതോടെ ചെന്നൈ മാറും.

3.5 കിലോമീറ്റർ ചുറ്റളവുള്ള ഒരു സർക്യൂട്ടിലാണ് ഓട്ടം നടക്കുന്നത്. ഐലൻഡ് ഗ്രൗണ്ട് (തീവ് തിടൽ), വാർ മെമ്മോറിയൽ, നേപ്പിയർ ബ്രിഡ്‌ജ്, സ്വാമി ശിവാനന്ദ സാലൈ (റോഡ്), അണ്ണാ സാലൈ എന്നിവിടങ്ങളിലാണ് സർക്യൂട്ട്.

ദക്ഷിണേഷ്യയിലെ ഏറ്റവും നീളമേറിയ സ്ട്രീറ്റ് സർക്യൂട്ടാണിത്. കാർ റേസിങ്ങിനുള്ള പ്രാഥമിക ജോലികളുടെ അവസാന ഘട്ടം പൂർത്തിയായി.

Advertisment