ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ദളിതരുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോഗേശ്വർ (26) എന്നിവരാണ് അറസ്റ്റിലായത്.
Advertisment
കേളപ്പാറ ദളിത് കോളനിയിൽ താമസിക്കുന്ന 17കാരൻ കഴിഞ്ഞ വ്യാഴാഴ്ച ബാർബർ ഷോപ്പിലെത്തിയപ്പോൾ ജാതി ചൂണ്ടിക്കാട്ടി യോഗേശ്വർ മുടി വെട്ടാൻ വിസമ്മതിക്കുകയായിരുന്നു. ചിന്നയ്യയും എതിർത്തു.
ഇരുവരുടേയും സംസാരം വീഡിയോയിൽ പകർത്തി ശനിയാഴ്ച വൈകീട്ട് ഹരൂർ പൊലീസിൽ പരാതി നൽകി.