ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരം, ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ ലാന്‍ഡര്‍ ആരംഭിച്ചു

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരം, ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ ലാന്‍ഡര്‍ ആരംഭിച്ചു

New Update
chandrayan

ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യം വിജയത്തോടടുക്കുന്നു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വിജയകരമായി വേര്‍പിരിഞ്ഞു. 33 ദിവസത്തിനു ശേഷമാണു പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ വിട്ടു ലാന്‍ഡര്‍ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഇതോടെ ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാന്‍ഡര്‍ ആരംഭിച്ചു. ത്രസ്റ്റര്‍ എന്‍ജിന്‍ ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിങ്) നാളെ 4 മണിക്കു നടക്കുമെന്ന് ഇസ്‌റോ അറിയിച്ചു. 

Advertisment

ചന്ദ്രോപരിതലത്തിനു 800 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ 2 ത്രസ്റ്റര്‍ എന്‍ജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പനേരം നിശ്ചലമായി നില്‍ക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാന്‍ സഹായിക്കും.

Advertisment