New Update
/sathyam/media/media_files/ZCigcDWZoIMwgTTQF4Uy.jpg)
ചെന്നൈ: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട് തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്മണി (51), ചിത്ര (49), ശെൽവരാണി (70), ബാലകൃഷ്ണൻ (78), കലാറാണി (50) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ദ്രാപുരത്തേക്ക് വരികയായിരുന്ന പെട്രോൾ നിറച്ച ടാങ്കർ ട്രക്കും പഴനിയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Advertisment
ഡിണ്ടിഗൽ ജില്ലയിലെ പഴനിയിലേക്ക് ഒരു വിവാഹചടങ്ങിനായി പോകുകയായിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us