ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്
Updated On
New Update
/sathyam/media/media_files/lNokwhweJDROSP19eol8.jpg)
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. ചികിത്സയിലുള്ളവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Advertisment
കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്താണ് വൻദുരന്തം സംഭവിച്ചത്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ രണ്ടുപേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിച്ചെടുത്ത മദ്യ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംഭവിച്ചത്. വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ചുമട്ട് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. വ്യാജമദ്യദുരന്തത്തിൽ നടക്കും രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സംഭവത്തിന് പിന്നിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും. ഇത്തരമൊരു സംഭവം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തലകറക്കം, തലവേദന, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിന് പിന്നാലെ നാലുപേർ മരിക്കുകയായിരന്നു. ഇതോടെയാണ് വ്യാജമദ്യ ദുരന്തമെന്ന സൂചനകൾ ലഭിച്ചത്. പുതുച്ചേരി ജിപ്മെർ, കള്ളക്കുറിച്ചി, വില്ലുപുരം, സേലം മെഡിക്കൽ കോളജുകളിൽ സമാന അസ്വാസ്ഥ്യങ്ങളോടെ നിരവധിപ്പേരെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ 12 പേർ കൂടി മരിക്കുകയായിരുന്നു.
സർക്കാർ മദ്യവിൽപനശാലയായ ‘ടാസ്മാക്കി’ലെ മദ്യ വില നൽകാൻ കഴിയാത്തവർ പ്രാദേശിക വിൽപ്പനക്കാരിൽ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തിൽപെട്ടതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും വില്ലുപുരം, ചെങ്കൽപെട്ട് ജില്ലകളിൽ വ്യാജമദ്യം കഴിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.