ചെന്നൈ: മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം സ്വദേശി മുഹമ്മദ് ഷെരീഫ് (36), , കോഴിക്കോട് സ്വദേശി ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടിയാണ് ചെന്നൈയിൽ എത്തിയത്.
ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ഇരുവരും ചെന്നൈയിലെ ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവരെ സ്വീകരിക്കാൻ മുഹമ്മദ് റഫീഖ് എന്ന സുഹൃത്താണ് സ്റ്റേഷനിലെത്തിയത്.