ഓണത്തിന്  വ്യത്യസ്ത 3ഡി പൂക്കളമൊരുക്കി ചെന്നൈ കമ്പനിയിലെ മലയാളി ഐ ടി ജീവനക്കാർ

New Update
666

ചെന്നൈ : ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കാളമൊരുക്കി ഒരുപറ്റം ഐ ടി മലയാളീ ജീവനക്കാർ. ചെന്നൈ ആസ്ഥാനമായ സോഹോ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മലയാളി ജീവക്കാർ ചേർന്നാണ് 10അടി വലിപ്പത്തിലുള്ള 3ഡി പൂക്കളം ഒരുക്കിയത്. 30 പേർ ചേർന്നൊരുക്കിയ പൂക്കളം മൂന്നു മണിക്കൂറിലാണ് ഒരുക്കിയത്.  3ഡി ചിത്രം വരച്ചു അതിൽ പൂക്കൾ നിറച്ചാണ് ഇതൊരുക്കിയത് . 

Advertisment

3ഡി പെയിന്റിംഗ് പോലെ പൂക്കൾ കൊണ്ടും 3ഡിയിൽ ഒരുക്കാൻ പൂക്കളം സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും  സാധാരണ പൂക്കളത്തിൽ നിന്നും ഒരു വ്യത്യസ്ത കൊണ്ടു വരാനാണു ഇത്തരമൊരു  പൂക്കളമൊരുക്കിയതെന്നു ജീവനക്കാർ അറിയിച്ചു .

Advertisment