/sathyam/media/media_files/dyB44aynGE5dcvnS65bn.jpeg)
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്ക് ചെന്നൈയില്‍ ശമനം. ഇന്ന് ആകാശത്ത് സൂര്യന്‍ ജ്വലിച്ചുനിന്നെങ്കിലും കനത്ത മഴ പെയത പലയിടങ്ങളും വെള്ളക്കെട്ട് തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ചെന്നൈയില്‍ 46 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ആയിരക്കണക്കിന് വീടുകള്‍, നിരവധി കെട്ടിടങ്ങളും വാഹനങ്ങള്‍, എല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. 61,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് കണക്കുകള്‍.
വൈദ്യുതി നിലച്ചതിന്നാല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതോടെ ഒറ്റപെട്ട മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളാണ് രക്ഷാ പ്രവര്‍ത്തകരെ അറിയിക്കുന്നത്. ദേശീയ ദുരന്ത നിവാരാണ സേനയും പൊലീസും ഫയര്‍ ഫോഴ്സും മത്സ്യ തൊഴിലാളികളും അക്ഷീണം യത്‌നിച്ചാണ് കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നത്.