New Update
/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിലുണ്ടായ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍(59) ആണ് മരിച്ചത്.
Advertisment
ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്ന മാമ്പഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു.
മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പാണ് ഇയാൾ തമിഴ്നാട്ടിലേക്ക് പോയത്. ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.