New Update
/sathyam/media/media_files/fDYl80LpR3YPVKUwUszB.jpg)
ചെന്നൈ: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ തമിഴ്നാട് മുൻ ഡിജിപി പിടിയിൽ. മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസാണ് അറസ്റ്റിലായത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് അറസ്റ്റ്.
Advertisment
ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ട ശേഷം ഇവർ വേർപിരിഞ്ഞിരുന്നു. കേസിൽ ഇയാളുടെ അറസ്റ്റ് താൽകാലികമായി സ്റ്റേ ചെയ്തിരുന്നു.