New Update
/sathyam/media/media_files/2024/10/26/UlWEIV1aHlWvGqtH0uhE.jpg)
ചെന്നൈ: കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന്റെ ഹിന്ദിയിലെ കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ പുതുക്കോട്ടൈ എം.എം അബ്ദുല്ല. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന കത്തിലെ ഒരു വാക്കുപോലും തനിക്ക് മനസ്സിലായില്ലെന്ന് എംപി കുറിച്ചു.
Advertisment
തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് രവ്നീത് സിംഗ് അബ്ദുള്ളയ്ക്ക് കത്തയച്ചത്.
തനിക്ക് ഹിന്ദി മനസ്സിലാക്കാന്‍ കഴിയില്ലെന്നും കത്തുകള്‍ ഇംഗ്ലീഷില്‍ അയക്കണമെന്നും കേന്ദ്ര സഹമന്ത്രിയുടെ ഓഫീസിനെ നിരവധി തവണ ഓര്‍മ്മിപ്പിച്ചിട്ടും ആശയവിനിമയങ്ങള്‍ ഇപ്പോഴും ഹിന്ദി ഭാഷയിലാണ് അയയ്ക്കുന്നതെന്ന് കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ട് എം.എം അബ്ദുള്ള പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us