Advertisment

ഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; അഴിമതി കേസില്‍ മന്ത്രിയെ കുറ്റവിമുക്തനാക്കിയത് റദ്ദാക്കി; മന്ത്രി ജനങ്ങള്‍ക്കിടയില്‍ ശുദ്ധനായിരിക്കണം; വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

New Update
dmk1Untitled3

ചെന്നൈ: അഴിമതി കേസില്‍ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി. പെരിയസാമിയെ കുറ്റവിമുക്തനാക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

Advertisment

മന്ത്രി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മന്ത്രി പെരിയസാമിയെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ദിനംപ്രതി വിചാരണ നടത്താനും മാര്‍ച്ച് 31 നകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.

വിചാരണ നീട്ടുന്നതിനായി പ്രതികള്‍ എന്തെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍, പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് വിചാരണ കോടതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

മന്ത്രി ജനങ്ങള്‍ക്കിടയില്‍ ശുദ്ധനായിരിക്കണമെന്നും, അധികാരത്തിൽ ഇരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്നും വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു.

 

Advertisment