/sathyam/media/media_files/IoSkN1xpM1DOVJVY0A5L.jpg)
ചെന്നൈ: എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്ര വിജയകരമായി പൂര്‍ത്തിയാക്കി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ.
പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വന്‍ ജനസാഗരമാണ് വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തിയ പദയാത്ര തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും കൂടി കടന്നുപോയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് രാമേശ്വരത്ത് പദയാത്ര ഉദ്ഘാടനം ചെയ്തത്. പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
Compilation of our journey in the last six months covering 234 assembly constituencies in TN during our En Mann En Makkal PadaYatra.
— K.Annamalai (@annamalai_k) February 27, 2024
The display of love & affection for our Hon PM Thiru @narendramodi avl throughout the journey was unparalleled.
Inaugurated in Rameswaram by… pic.twitter.com/9khJnL1DKt