New Update
/sathyam/media/media_files/ghpxuCooHriQKgZqdQa6.jpg)
ചെന്നൈ: ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ. സിബിസിഐഡി ആണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയെടുത്തു എന്നാണ് കേസ്.
Advertisment
എഐഎഡിഎംകെ മുൻ മന്ത്രിയും സഹായി പ്രവീണും തൃശൂരിൽ നിന്നാണ് അറസ്റ്റിലായത്. വിജയഭാസ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം ആർ വിജയഭാസ്കറിനെതിരായ കേസ്.
വിജയഭാസ്കറിന്റെയും കൂട്ടാളികളുടെയും വീടുകളിൽ മുൻപ് സിബിസിഐഡി റെയ്ഡ് നടത്തിയിരുന്നു. 7 സംഘങ്ങളിലായി 30 ഓളം സിബിസിഐഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.