New Update
/sathyam/media/media_files/ba8jtcdV4mT3786ZECuX.jpg)
ചെന്നൈ : തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വിരുദു നഗറിലെ സത്തൂറില്‍ ഇന്ന് രാവിലെയാണ് സംഭവം.
Advertisment
അപകടത്തില്‍ പരിക്കേറ്റയാളെ വിരുദുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ല കലക്‌ടര്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിരുദുനഗറിലെ ശിവകാശിയില്‍ നാരായണപുരം പുദൂറില്‍ കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അപകടത്തില്‍ ആളപായമില്ല. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കുകയും ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us