New Update
/sathyam/media/media_files/rYb0s6cKJlUuSAFRphdu.jpg)
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം ചെയ്ത് കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
Advertisment
നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജൂലൈ 15 നാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചു.