ചെന്നൈ: ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ ശുദ്ധീകരണ ശാലയിലുണ്ടായ ഇന്ധനചോർച്ചയിൽ 20 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ കടലിൽ എണ്ണ നിറഞ്ഞു.
ഒരാഴ്ചയായി ഇന്ധനചോർച്ച തുടരുകയാണ്. പ്രദേശത്തെ ജൈവവ്യവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കും. തീരത്തും മത്സ്യബന്ധന ബോട്ടുകളിലും എണ്ണയുടെയും ടാറിന്റെയും അംശങ്ങൾ അടിഞ്ഞുകുടിയിട്ടുണ്ട്. പ്രദേശത്ത് മത്സ്യബന്ധനം ഏറെ ദുഷ്ക്കരമാണ്.
ഓയിൽ ബൂമറുകളും സ്കിമ്മർ ഗല്ലി സക്കറുകളും ഉപയോഗിച്ച് എണ്ണ നീക്കംചെയ്യാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ സമയം ഏറെ വൈകിപ്പോയെന്നും ഇത് പ്രദേശത്തെ ആവാസവ്യവസ്ഥയെ നശിപ്പിക്കാൻ ഇടയാക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ നിത്യാനന്ദ് ജയരാമൻ പറഞ്ഞു.