/sathyam/media/media_files/13zSpkGtzdHbZuRUSqrv.jpg)
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട. എട്ട് കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ ജീവനക്കാരനില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനെയും ഒരു യാത്രക്കാരനെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന മുഹമ്മദ് ബര്‍കത്തുള്ളയെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്ത് നിന്ന് ഇയാളുടെ പക്കല്‍ പരിശോധന നടത്തി സ്വര്‍ണം പിടികൂടി.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 13 കിലോ ഭാരമുള്ള 24 കാരറ്റ് സ്വര്‍ണം നിറച്ച 36 പൗച്ചുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 8.04 കോടി രൂപയാണ് പിടികൂടിയ സ്വര്‍ണത്തിന്റെ വില.