/sathyam/media/media_files/F6S84jDGRFZzN4qKjLOR.jpg)
ചെന്നെെ: മരുമകളുടെ അവിഹിത ബന്ധത്തിൽ നിന്നാണ് കുഞ്ഞ് ജനിച്ചതെന്ന സംശയത്തിൻ്റെ പേരിൽ അറുപതുകാരി 15 മാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് സംഭവം. പ്രതി വിരുതാംബലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
21 കാരിയായ ഭാര്യ സന്ധ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോൾ യുവതിയുടെ ഭര്‍ത്താവ് രാജ വിദേശത്ത് ജോലിക്ക് പോയിരുന്നു.
സന്ധ്യ പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, രാജ വിദേശത്തായിരുന്നതിനാൽ കുട്ടി അവിഹിത ബന്ധത്തിൽ നിന്നാണ് ജനിച്ചതെന്ന് അമ്മായിയമ്മ ആരോപിച്ചിരുന്നതായി സന്ധ്യ പറയുന്നു.
വെള്ളിയാഴ്‌ച രണ്ട് മക്കളെ വീട്ടിലാക്കിയ ശേഷം സന്ധ്യ സമീപത്തെ മിൽക്ക് ബൂത്തിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സന്ധ്യ അബോധാവസ്ഥയിൽ മകള്‍ കൃതികയെ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പോലീസ് വിരുതാംബലിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയതായി വിരുതാംബൽ സമ്മതിച്ചു.
കളിക്കുന്നതിനിടെ കുട്ടി സഹോദരൻ്റെ മേൽ മണൽ എറിയുകയായിരുന്നുവെന്നും ദേഷ്യത്തിൽ 15 മാസം പ്രായമുള്ള കുട്ടിക്ക് ബലമായി മണൽ നൽകുകയായിരുന്നുവെന്നും ഇത് മരണത്തിന് കാരണമായെന്നും അവർ പോലീസിനോട് പറഞ്ഞു.