ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/Vlix8Sszz0MZk0sSm5uc.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരെ 'ജി പേ' പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നു. 'ജി പേ' എന്ന പേരില്‍ മോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്.
Advertisment
പോസ്റ്ററിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാമെന്നും എഴുതിയിട്ടുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ മോദിക്കും ബിജെപിക്കുമെതിരെ ഡിഎംകെ ഉന്നയിച്ച ആരോപണങ്ങളാണ് ലഭിക്കുന്നത്.
'Ji pay' posters with QR code pop up in TN, mocking Modi govt#modi#TamilNadu#jipay#BJP#INDIAAlliancepic.twitter.com/v4vyTGzuNa
— The Federal (@TheFederal_News) April 11, 2024
തമിഴ്‌നാട്ടിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രധാനമന്ത്രി റോഡ്‌ഷോകളും പൊതുറാലികളും നടത്തിയതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റർ പ്രചാരണം. ഡിഎംകെ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.