New Update
/sathyam/media/media_files/1F6dbGO0J76NtxWisyFy.jpg)
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 29 ആയി. 60 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
Advertisment
20 പേര്‍ നിലവില്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കലക്‌ടർ എം.എസ്. പ്രശാന്ത് സന്ദർശിച്ചു.
മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ദുരന്തത്തിന് കാരണമായവരെ അറസ്‌റ്റ് ചെയ്യുമെന്നും ദുരന്തം തടയുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.