ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/7b2djSTJPiqL8zjwK2lj.jpg)
ചെന്നൈ: രാജ്യത്തെ നടുക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം മരിച്ചവരുടെ എണ്ണം 52 ആയി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 30 പേരുടെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Advertisment
കള്ളക്കുറിച്ചിയിൽ വ്യാജമദ്യം വിതരണം ചെയ്ത കേസിലെ മുഖ്യപ്രതി ജോസഫ് രാജ ഇന്ന് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജോസഫ് രാജ നല് കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില് കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർച്ചയായ അക്രമങ്ങളെ തുടർന്ന് എഡിഎംകെ എംഎൽഎമാരെ നിയമസഭയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി.
പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ, നടൻ വിജയ് എന്നിവർ ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തി.