കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മത്സരിക്കുമോ?; അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍; യോഗം ചേരുന്നത് മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെ

New Update
kamal hassan coimbatore

ചെന്നൈ: അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് മക്കള്‍ നീതിമയ്യത്തിന്റെ യോഗം. മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം ചേരുന്നത്.

Advertisment

കോയമ്പത്തൂര്‍ അടക്കം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നേരത്തെ തന്നെ മക്കള്‍ നീതിമയ്യം ഭാരവാഹികളെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനിടെ കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോയമ്പത്തൂര്‍. നിലവില്‍ സിപിഎമ്മിന് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത. ഇതില്‍ ഏതെങ്കിലും തരത്തില്‍ ഒരു മാറ്റമുണ്ടായാല്‍ മാത്രമെ കമലിന് കോയമ്പത്തൂരില്‍ മത്സരിക്കാനാകൂ.

Advertisment