ചെന്നൈ: തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ എംപി കനിമൊഴിയെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവായി നിയമിച്ചു. ശ്രീപെരുമ്പത്തൂര്‍ എംപി ടിആര്‍ ബാലുവിന് പകരമാണ് കനിമൊഴിയെ നിയമിച്ചത്.
ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദയാനിധി മാരന് പാര്‍ട്ടിയുടെ ഉപനേതാവായിരിക്കുമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് ചെന്നൈയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
നീലഗിരി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി എ രാജയെ ലോക്സഭയിലെ വിപ്പായും എന്‍ ശിവയെ ഡിഎംകെ രാജ്യസഭ നേതാവായും നിയമിച്ചു.
ഡിഎംകെ ട്രേഡ് യൂണിയന് എല്‍പിഎഫ് ജനറല്‍ സെക്രട്ടറി എം ഷണ്മുഖം രാജ്യസഭയിലെ ഉപനേതാവായും ആരക്കോണം എംപി എസ് ജെഗത്രത്ചഗന് ഡിഎംകെ ട്രഷററുമായി ഇരുസഭകളിലും പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.