ചെന്നൈ: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് മലയാളി യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ പാലക്കാട് ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ഭുവനേശ്വറിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാന്‍ സ്റ്റേഷനിലിറങ്ങി. സന്ദീപ് തിരികെ കയറുന്നതിനിടെയാണ് ട്രെയിനിന്റെ അടിയിലേക്ക് വീണത്.