ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ച് ഖുശ്ബു സുന്ദര്‍; ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ രാജിവെക്കുന്നതെന്ന് ഖുശ്ബു

ജൂണ്‍ 28ന് ഖുശ്ബു നല്‍കിയ രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം അംഗീകരിച്ചത്.

New Update
'വിവേകമുള്ള സ്ത്രീകളെ കോണ്‍ഗ്രസിന് വേണ്ട, പാര്‍ട്ടിക്കുള്ളില്‍ സത്യം പറയാന്‍ സ്വാതന്ത്ര്യം ഇല്ല'; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഖുശ്ബു

ചെന്നൈ: ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സിനിമാതാരവുമായ ഖുശ്ബു സുന്ദര്‍ ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ചു.

Advertisment

തന്റെ ജീവിതത്തിലെ ഏകദേശം 14 വര്‍ഷം രാഷ്ട്രീയത്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ കമ്മീഷനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഖുശ്ബു നന്ദി അറിയിച്ചു. ''എന്റെ വിശ്വസ്തതയും ആത്മാര്‍ത്ഥയും എപ്പോഴും ബിജെപിക്കൊപ്പമാണ്. ഇപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു,'' അവര്‍ വ്യക്തമാക്കി.

ജൂണ്‍ 28ന് ഖുശ്ബു നല്‍കിയ രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം അംഗീകരിച്ചത്.

 

Advertisment