ചെന്നൈ: ലൈസന്‍സില്ലാതെ ബൈക്ക് റെയ്‌സ് നടത്തിയതിന് നടന്‍ ധനുഷിന്റെ മകന് പിഴ ചുമത്തി. ധനുഷിന്റെ മൂത്തമകന്‍ യാത്ര രാജയ്ക്കാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഡ്രൈവിങ് ലൈസന്‍സില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനുമായി ആയിരം രൂപയാണ് പിഴ ചുമത്തിയത്.
17 കാരനായ യാത്ര രാജയുടെ ബൈക്ക് റെയ്സ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് നടപടി. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടില്‍ നിന്ന് ധനുഷിന്റെ വീട്ടിലേക്കാണ് യാത്രാ രാജ് ബൈക്ക് റെയ്സ് നടത്തിയത്. 18 വയസ്സ് തികയാത്തതും ഹെല്‍മെറ്റ് വെക്കാത്തതുമാണ് നടപടിയിലേക്കു നയിച്ചത്.
ബൈക്ക് റെയ്‌സിന്റെ ദൃശ്യങ്ങളില്‍ വാഹനനമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചിരുന്നു. യാത്രരാജയും സഹായിയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
ബൈക്ക് ഓടിക്കുമ്പോള്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ സഹായി തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു വര്‍ഷം മുമ്പാണ് ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വേര്‍പിരിഞ്ഞത്.