/sathyam/media/media_files/w58pJZCcJlDO2VdblmCH.jpg)
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 'പനീർശെൽവം' എന്ന പേരിൽ അഞ്ച് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം മധുരയിലെ ഉസിലംപെട്ടി, സൗത്ത് കാട്ടൂർ, വാഗൈകുളം വില്ലേജ്, മധുര ചോലൈ ,അഴകുപുരം എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് അഞ്ച് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം പത്രിക സമർപ്പിച്ചത്.
എഐഎഡിഎംകെ വളണ്ടിയർ റൈറ്റ്സ് റെസ്ക്യൂ കമ്മിറ്റിക്ക് വേണ്ടി രാമനാഥപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടെന്നും ഈ മണ്ഡലത്തിൽ നഷ്ടപ്പെട്ട എല്ലാ പദ്ധതികളും തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തീരപ്രദേശത്ത് ദിനംപ്രതി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തിലെ ജനങ്ങൾക്കായി ക്ഷേമപദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐഎഡിഎംകെയുടെ പതാകയും ലെറ്റർഹെഡും നിലനിർത്താൻ മദ്രാസ് ഹൈക്കോടതിയിൽ കേസ് തോറ്റതിന് പിന്നാലെയാണ് ഒപിഎസ് ബിജെപിയുമായി സഖ്യത്തിലേർപ്പെടുകയും സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുന്നത്.