Advertisment

ആറു വര്‍ഷം മുമ്പ് പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചു; വിധി പുനപരിശോധിക്കേണ്ടത് അനിവാര്യമെന്ന് ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി

തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍ അസോസിയഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

New Update
court order1

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്. 

Advertisment

തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍ അസോസിയഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 2018 ജൂണ്‍ നാലിന് താന്‍ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴാണ് സംഭവമെന്ന് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ജസ്റ്റിസ് എം എം സുന്ദരേഷിന്റെ ബെഞ്ചിലെ ജഡ്ജിയായിരുന്നപ്പോഴാണ് സംഭവം. ഹര്‍ഷ എസ്‌റ്റേറ്റ് സിവില്‍ കേസിലെ വിധിയിലാണ് പിഴവ് സംഭവിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ പഞ്ചു പി കല്ല്യാണ ചക്രവര്‍ത്തിയായിരുന്നു കേസ് വാദിച്ചത്. പുതിയ ജഡ്ജിയെന്ന നിലയിലുള്ള ആവേശത്തില്‍ ആ കേസിലെ തന്റെ പല നീരീക്ഷണങ്ങളും വിലയിരുത്തലുകളും ശരിയായില്ല.

തന്റെ നിഗമനങ്ങളും കണ്ടെത്തലുകളും പുനപരിശോധിക്കണം. ഈ കേസുമായി ബന്ധപ്പെട്ട് അഡ്വ ആര്‍ പാര്‍ഥസാരഥി എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ പിഴവ് മനസ്സിലായതെന്നും ആനന്ദ് വെങ്കിടേഷ് ചടങ്ങില്‍ പറഞ്ഞു.

Advertisment