New Update
/sathyam/media/media_files/ZAWm1GaWkme3oOszBKZv.jpg)
ചെന്നൈ: ഹിന്ദു, മുസ്ലീം നിയമങ്ങള്‍ക്കനുസരിച്ച് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ രജിസ്ട്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോള്‍ ക്രിസ്ത്യന്‍ പള്ളികളുടെ കാര്യത്തില്‍ നിയമമില്ലാത്തത് ആശ്ചര്യകരമാണെന്ന് മദ്രാസ് ഹൈക്കോടതി.
Advertisment
എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു. പള്ളികളുടെ സ്വത്തുക്കള്‍ 1908ലെ രജിസ്ട്രേഷന്‍ ചട്ടത്തിലെ സെക്ഷന്‍ 22 എയില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ നിരീക്ഷിച്ചു.
തന്റെ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നാരോപിച്ച് ഷാലിന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. ഭൂമി ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്റേതാണെന്നും അനുമതിയില്ലാതെ സ്വത്ത് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഹൈക്കോടതി 2017ല്‍ ഉത്തരവിട്ടിട്ടുണ്ടെന്നും രജിസ്ട്രാര്‍ അറിയിച്ചു.