ചെന്നൈ: ചെന്നൈയിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച 'മോട്ടിവേഷണൽ സ്പീക്കർ' പൊലീസ് കസ്റ്റഡിയിൽ. മഹാവിഷ്ണുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായ ആളുകൾ ജനിക്കുന്നത് മുൻ ജന്മങ്ങളിലെ പാപങ്ങളുടെ ഫലമാണെന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം.
വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇയാളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അശോക് നഗറിലെ സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് ഇയാൾ അധ്യാപകനെ അപമാനിച്ചത്. സംഭവത്തിൽ പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് നടപടി.