മാനനഷ്ടക്കേസില്‍ തിരിച്ചടി; മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

New Update
5656555

ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണു മന്‍സൂര്‍ അലി ഖാന് തിരിച്ചടി നേരിട്ടത്. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാനാണ് ഉത്തരവ്. 

Advertisment

ഒപ്പം മാനനഷ്ടക്കേസ് കോടതി തള്ളുകയും ചെയ്തു. നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രശസ്തിക്കുവേണ്ടിയാണു നടന്‍ കേസ് കൊടുത്തതെന്നാണ് ഹൈക്കോടതി നിരീക്ഷണം.

നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടതു തൃഷയാണെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്.

അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

'ലിയോ'യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

Advertisment