/sathyam/media/media_files/uyzDsP6bEbkeryviGYdl.jpg)
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രകോപനവുമായി മന്‍സൂര്‍ അലഖാന്‍.
താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും ആരോപിച്ച് മാനനഷ്ടകേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് മന്‍സൂര്‍ അലിഖാന്‍.
തൃഷ, ഖുഷ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മന്‍സൂര്‍ അലിഖാന്‍ തൃഷയെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം കേസില്‍ നടന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.തൗസന്റ് ലൈറ്റ്സ് പോലീസാണ് മന്‍സൂര്‍ അലിഖാനെതിരേ കേസെടുത്തിരുന്നത്.